Latest News

'പോരാട്ടം എപ്പോഴും ജനങ്ങള്‍ക്കുവേണ്ടി'; കീഴടങ്ങല്‍ പ്രഖ്യാപിച്ച് എംഎംസി സോണിലെ മാവോവാദികള്‍

പോരാട്ടം എപ്പോഴും ജനങ്ങള്‍ക്കുവേണ്ടി; കീഴടങ്ങല്‍ പ്രഖ്യാപിച്ച് എംഎംസി സോണിലെ മാവോവാദികള്‍
X

ന്യൂഡല്‍ഹി: 2026 ജനുവരി 1 ന് ഒരുമിച്ച് കീഴടങ്ങാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഢ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍. എംഎംസി സോണിന്റെ വക്താവ് അനന്തിന്റെ പേരില്‍ പുറത്തിറക്കിയ കത്തിലാണ് പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് ശേഷിക്കുന്ന കേഡര്‍മാര്‍ കീഴടങ്ങാന്‍ തീരുമാനിച്ചുവെന്ന് കത്തില്‍ പറയുന്നു.

മൂന്ന് സംസ്ഥാനങ്ങളും വ്യക്തമായ സുരക്ഷാ ഉറപ്പുകളും സുതാര്യമായ പുനരധിവാസ പ്രക്രിയയും വാഗ്ദാനം ചെയ്താല്‍ മാത്രമേ സംഘം മുഖ്യധാരയിലേക്ക് മടങ്ങുകയുള്ളൂവെന്നും മുന്‍കാല പുനരധിവാസ ശ്രമങ്ങള്‍ കടലാസില്‍ മാത്രമായിരുന്നെന്നും അനന്ത് പറഞ്ഞു. കീഴടങ്ങിയ അംഗങ്ങള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ സുരക്ഷ ഉറപ്പാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കീഴടങ്ങല്‍ മാത്രമല്ല, സമൂഹവുമായുള്ള മാന്യമായ പുനസമാഗമമാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് കത്തില്‍ പറയുന്നു. ''ഞങ്ങളുടെ പോരാട്ടം എപ്പോഴും ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു, അവര്‍ക്കെതിരെയല്ല,'' പ്രസ്താവനയില്‍ പറയുന്നു. ദേശീയ, ആഗോള സാഹചര്യങ്ങള്‍ മാറുന്നതാണ് സംഘടനയുടെ നിലനില്‍പ്പിനും പ്രാദേശിക സമൂഹങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഈ നടപടി സ്വീകരിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it