ചെഗുവേരയോട്‌ പറഞ്ഞ ജന്‍മദിനാശംസ സവര്‍ക്കറോട് പറയുമോ? 'ചെ'യ്ക്ക് ജന്‍മദിനാശംസ നേര്‍ന്ന് പൃഥ്വി

ചെഗുവേരയോട്‌ പറഞ്ഞ ജന്‍മദിനാശംസ സവര്‍ക്കറോട് പറയുമോ? ചെയ്ക്ക് ജന്‍മദിനാശംസ നേര്‍ന്ന് പൃഥ്വി

ലാറ്റിനമേരിക്കന്‍ കാടുകളില്‍ വിപ്ലവപോരാട്ടം നയിച്ച് ഒടുവില്‍ ശത്രുവിന്റെ വെടിയുണ്ടകളേറ്റ് ധീരമരണം പ്രാപിച്ച വിപ്ലവകാരി ചെ ഗുവാരയ്ക്ക് ജന്‍മദിനാശംസ നേര്‍ന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. സൈബര്‍ ലോകം ചെയുടെ ജന്‍മദിനം ആഘോഷിക്കുന്ന തിരക്കിലാണെങ്കിലും പൃഥ്വിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. സംഘപരിവാര സൈദ്ധാന്തികനായിരുന്ന സവര്‍ക്കറുടെ ജന്മദിനത്തില്‍ ആശംസ നല്‍കുമോയെന്ന് ഒരുകൂട്ടര്‍ പരിഹസിക്കുന്നുണ്ട്. ചിലര്‍ പൃഥ്വിയുടെ തന്നെ പുതിയ സിനിമയായ ലൂസിഫറിലെ ഡയലോഗുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ചെ ഗുവാരയെപ്പറ്റിയുള്ള പുകഴ്ത്തലുകളും വിമര്‍ശനങ്ങളും പോസ്റ്റിന് താഴെ സജീവമാണ്.

ഇതിനിടെ ചെ ഗുവാരയായി പൃഥി നില്‍ക്കുന്ന പഴയ ഫോട്ടോയും ചര്‍ച്ചയായിട്ടുണ്ട്. പൃഥ്വിയുടെ വരാനിരിക്കുന്ന ചിത്രമെന്ന നിലയില്‍ രണ്ടുവര്‍ഷം മുമ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതാണ് ഈ ചിത്രം. ഏതോ ആരാധകന്‍ തയാറാക്കിയ ചിത്രം അന്ന് വൈറലായിരുന്നു. ഒടുവില്‍ പൃഥ്വി തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പിറന്നാളാശംസകള്‍ നേര്‍ന്നതോടെ വെള്ളിത്തിരയില്‍ പൃഥ്വി ചെഗുവേരയായി എത്തുമോ എന്നാണ് വീണ്ടും ആരാധകര്‍ ഉറ്റുനോക്കുന്നത്.

RELATED STORIES

Share it
Top