- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎ: ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത ഒരു കുടുംബത്തിലെ ഒരു കുട്ടിയാണെങ്കിലോ?
കയ്യിൽ കിട്ടിയ നോട്ടീസ് കൈവശം വയ്ക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ് യു എ പി എ ചുമത്താവുന്ന കുറ്റം ആവുന്നത്?

റൂബിന്‍ ഡിക്രൂസ്
പാർടി കുടുംബം എന്നാൽ ഇതാണ്. സജിതയുടെ അമ്മ മരണം വരെ സിപിഐ എം അംഗമായിരുന്നു. പാർടി പതാക പുതച്ച്, അലൻ അടക്കമുള്ള പാർടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് സാവിത്രി ടീച്ചറെ ചിതയിലേക്ക് വച്ചത്. മരണാനന്തര ചടങ്ങ് പാർടി നടത്തിയ അനുസ്മരണ യോഗം മാത്രം. ജീവിതകാലം മുഴുവൻ പാർടി പ്രവർത്തക ആയിരുന്ന സാവിത്രി ടീച്ചർ പാവപ്പെട്ടവരുടെ കൂടെ ജീവിച്ചു പ്രവർത്തിക്കുന്നതിനായി കല്ലായിയിൽ നിന്നു മാറി മാനാരിപ്പാടത്തെ ചേരിയോട് ചേർന്ന് വീട് വച്ചു.
സഖാവ് പിണറായി വിജയനൊക്കെ അറിയാവുന്ന ആളായിരുന്നു സാവിത്രി ടീച്ചർ.
അലൻറെ അച്ഛൻ ശുഐബ് കുറ്റിച്ചിറയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പിണറായി- വിഎസ് ഗ്രൂപ്പ് തർക്കത്തിൽ പിണറായി പക്ഷക്കാരൻ ആയിരുന്നു. തർക്കം കഴിഞ്ഞപ്പോൾ, അതു മടുത്തു പാർടി അംഗത്വം ഉപേക്ഷിച്ചു. ഇപ്പോഴും പാർടി അനുഭാവി.
അലൻറെ അമ്മ സബിത സജീവ കെ എസ് ടി എ പ്രവർത്തക. കെ എസ് ടി എ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം.
ഞാൻ പരിചയപ്പെടുന്ന കാലത്ത് സജിതയും സിപിഐ എം അംഗവും സജീവ പ്രവർത്തകയും ആയിരുന്നു.
അലനും പാർടി അംഗം ആകാനുള്ള പ്രായം പോലും ആകും മുമ്പ് പാർടി അംഗം ആയ ആളാണ്. ഇപ്പോഴും സിപിഐ എം അംഗം.
ഈ കുടുംബത്തിലെ എല്ലാവരെയും സി എച്ച് കണാരൻ മന്ദിരത്തിൽ ഇരിക്കുന്ന എല്ലാവർക്കും അറിയാം. അത്തരം കുടുംബത്തിലെ ഒരു ടീനേജറെ ആണ് ഒരു മാവോയിസ്റ്റ് നോട്ടീസിൻറെ ഒരു കോപ്പി കയ്യിൽ കണ്ടു എന്ന പേരിൽ അറസ്റ്റ് ചെയ്ത്, ഇരുമ്പ് വിലങ്ങിട്ട് രാവിലെ നാലു മണിക്ക് പൊലീസ് വീട്ടിൽ കൊണ്ടുവരുന്നത്.
ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത ഒരു കുടുംബത്തിലെ ഒരു കുട്ടിയാണെങ്കിലോ?
യു എ പി എ കരിനിയമമാണ്, പിൻവലിക്കണം എന്നാണ് സിപിഐ എം നയം. കയ്യിൽ കിട്ടിയ നോട്ടീസ് കൈവശം വയ്ക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ് യു എ പി എ ചുമത്താവുന്ന കുറ്റം ആവുന്നത്?
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















