Latest News

ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ മകളെ കൊന്ന് പിതാവ്

ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ മകളെ കൊന്ന് പിതാവ്
X

ആലപ്പുഴ: ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലെത്തിയ എയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്. ജാസ്മിന്റെ കഴുത്തില്‍ തോര്‍ത്ത് കുരുക്കിയാണ് പിതാവ് ജോസ് കൊല നടത്തിയത്. ജാസ്മിന്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യ അനുമാനം. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പോലിസ് ജോസിനെ ചോദ്യം ചെയ്തു. ഇതാണ് കുറ്റകൃത്യം തെളിയാന്‍ കാരണമായത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസിന് ഇഷ്ടമായിരുന്നില്ല. ജാസ്മിന്റെ നടപടികള്‍ ചോദ്യംചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് അനുമാനം.

Next Story

RELATED STORIES

Share it