ചാലക്കുടിയില്‍ വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റ സംഭവം; അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പിതാവ്
കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

തൃശൂര്‍: ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തിലും അധ്യാപകര്‍ക്കെതിരേ പരാതി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് ഷൈജന്‍ ആരോപിച്ചു. പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ല. തന്നെ വിളിച്ചു വരുത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. 15 മിനിറ്റിനകം താന്‍ എത്തിയെന്നും കൂടുതല്‍ പരാതികള്‍ക്കില്ലെന്നും ഷൈജന്‍ പറഞ്ഞു.
ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ജെറാള്‍ഡിനാണ് സ്‌കൂള്‍ പരിസരത്ത് നിന്ന് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ വ്യക്തമായി.
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT