Latest News

ഫാഷിസ്റ്റുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കുന്നു: പി അബ്ദുള്‍ഹമീദ് മാസ്റ്റര്‍

ഫാഷിസ്റ്റുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ജനാധിപത്യത്തെ തകര്‍ക്കുന്നു: പി അബ്ദുള്‍ഹമീദ് മാസ്റ്റര്‍
X

തൃശ്ശൂര്‍: ജനാധിപത്യത്തിന്റെ പഴുതുപയോഗിച്ച് അധികാരത്തിലെത്തിയ ഫാഷിസ്റ്റുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ഭരണഘടനയേയും ഫെഡറലിസത്തേയും തകര്‍ക്കാനുള്ള ശ്രമത്തിലാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍. എസ്ഡിപിഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം.

തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തി ഹൈടക് വോട്ട് കൊള്ളയിലൂടെ ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്യുകയാണിന്നിപ്പോള്‍. തങ്ങളുടെപൂര്‍വ്വികര്‍ ജീവനും ജീവിതവും നല്‍കി നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യവും അവണ്ഡതയും ഭരണഘടനയും സംരക്ഷിക്കുന്നതിന് രാജ്യത്തിനോട് കൂറുള്ള പൗരന്മാര്‍ വിഭാഗീയതകള്‍ക്കതീതമായി ഉണര്‍ന്ന്പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റഫീഖ്, സംസ്ഥാനസമിതിയംഗം നാസര്‍ വയനാട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി കെ ഹുസൈന്‍തങ്ങള്‍, ഉമര്‍ മുഖ്താര്‍, ജില്ലാജനറല്‍സെക്രട്ടറിമാരായ ടി എം അക്ബര്‍, ഇ എം ലത്തീഫ്, ജില്ലാ ട്രഷറര്‍ യഹിയ മന്ദലാംകുന്ന്, ജില്ലാ സെക്രട്ടറിമാരായ എ എം മുഹമ്മദ് റിയാസ്, റഫീന സൈനുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it