മീഡിയാ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഫാഷിസ്റ്റ് ഭീകരത: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും സംഘപരിവാര്‍ ഭീകരതയെയും തുറന്നു കാണിച്ചതിന്റെ പേരില്‍ മീഡിയാ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടി ഫാഷിസ്റ്റ് ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും നിശബ്ദമാക്കുക എന്ന ഫാഷിസ്റ്റ് രീതിയുടെ പരസ്യ പ്രകടനമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കടന്നാക്രമണത്തെ ജനാധിപത്യ സമൂഹം ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. ജനാധിപത്യ രാജ്യത്ത് അനുവദിക്കാന്‍ കഴിയാത്ത സമീപനമാണ് ബിജെപി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളത്. രാജ്യം ഫാഷിസ്റ്റ് തേര്‍വാഴ്ച്ചയുടെ പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി കാണണം മീഡിയ വണിനെതിരെയുള്ള ഈ നിലപാടിനെ. ആഭ്യന്തര ജനാധിപത്യത്തെ ശാക്തീകരിക്കുന്നതിനും പൗരവകാശങ്ങള്‍ക്ക് വേണ്ടിയും ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് കറകളഞ്ഞ സമീപനം സ്വീകരിക്കുന്ന മീഡിയ വണിനെതിരെയുള്ള ഇത്തരം ഫാഷിസ്റ്റ് നീക്കത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT