Latest News

കര്‍ഷകര്‍ രണ്ട് കോടി ഡല്‍ഹിക്കാരെ ബന്ദികളാക്കുന്നു: കര്‍ഷക സമരത്തെ അവഹേളിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് എഡിറ്റര്‍

കര്‍ഷകര്‍ രണ്ട് കോടി ഡല്‍ഹിക്കാരെ ബന്ദികളാക്കുന്നു: കര്‍ഷക സമരത്തെ അവഹേളിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് എഡിറ്റര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായി തുടരുന്ന കര്‍ഷക സമരത്തെ അവഹേളിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും. ഫിനാന്‍ഷ്യല്‍ ടൈംസ് മാനേജിങ് എഡിറ്റര്‍ സുനില്‍ ജയിനാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ആക്ഷേപവുമായി രംഗത്തെത്തിയത്. സമരം ചെയ്യുന്ന 1-1.5 ലക്ഷം കര്‍ഷകര്‍ ഡല്‍ഹിയിലെ രണ്ട് കോടി പൗരന്മാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും അവര്‍ റോഡ് അടച്ചുപൂട്ടുകയും റെയില്‍ ഗതാഗതം അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും സുനില്‍ ജയിന്‍ ട്വിറ്ററില്‍ ആരോപിച്ചു.

ഞാനൊരു ജനാധിപത്യവിദഗ്ധനല്ലെന്ന് പറഞ്ഞ് തുടങ്ങിയ ട്വീറ്റില്‍ സുനില്‍ ജയില്‍ കര്‍ഷകര്‍ ഡല്‍ഹിക്കാരെ ബ്ലാക്ക് മെയില്‍ ചെയ്യുയാണെന്ന ഗുരുതരമായ ആരോപണവും മുന്നോട്ടുവച്ചു. ഏറെ ലാളിക്കപ്പെട്ട പഞ്ചാബിലെ ധനിക കര്‍ഷകരായ ചെറിയൊരു വിഭാഗം ഡല്‍ഹിയില്‍ കുഴപ്പം സൃഷ്ടിക്കുന്നത് കാണുന്നില്ലേയെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചോദിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രംഗത്തുവന്ന കര്‍ഷക പ്രതിഷേധക്കാര്‍ കേന്ദ്ര അനുകൂലികളായ മാധ്യമങ്ങളെ പലയിടങ്ങളിലും തടഞ്ഞിരുന്നു. ഗോദി മീഡിയ തങ്ങള്‍ക്കെതിരേ തെറ്റായ റിപോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. സമരത്തില്‍ യഥാര്‍ത്ഥ കര്‍ഷകരല്ല ഖാലിസ്ഥാന്‍ വാദികള്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്നായിരുന്നു ചില മാധ്യമങ്ങള്‍ ആരോപിച്ചത്. അതിനെതിരേയാണ് കര്‍ഷകര്‍ രൂക്ഷമായി പ്രതികരിച്ചത്.

Farmers, Delhi hostages, Financial Times editor, denigrates farmers' strike

Next Story

RELATED STORIES

Share it