Latest News

'ദില്ലി ചലോ' സമരം കൂടുതൽ കടുപ്പിച്ച് കർഷകർ

ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ
X

ന്യൂഡല്‍ഹി: കാര്‍ഷിക ഉല്‍പന്നങ്ങളുടെ താങ്ങുവില വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ആരംഭിച്ച 'ദില്ലി ചലോ' സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ.കര്‍ഷകരെ നേരിടാന്‍ ഹരിയാന പോലിസ് വിന്യാസം ശക്തമാക്കി.

ദേശീയ പാത അടച്ചു. ചിലയിടങ്ങളില്‍ റോഡുകള്‍ കുഴിച്ചും പോലിസ് ഗതാഗതം തടഞ്ഞു. പോലിസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. അതേസമയം, കര്‍ഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പിസിസികളുടെ നേതൃത്വത്തില്‍ 16 ന് പ്രതിഷേധം നടത്തും. ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പടുത്തി. കര്‍ഷക സമരത്തെ പിന്തുണച്ച് ബിഎസ്പിയും രംഗത്തെത്തി.








Next Story

RELATED STORIES

Share it