Latest News

കാര്‍ഷിക നിയമം: മണ്ഡികളുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി

കാര്‍ഷിക നിയമം: മണ്ഡികളുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി
X

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ മണ്ഡികളും വ്യാപാരി സംഘടനകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമര്‍.

''മണ്ഡികളും വ്യാപാരി സംഘടനകളുടെ ആവശ്യവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ ഞങ്ങള്‍ കര്‍ഷക സംഘടനകള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. വയല്‍ക്കത്തിക്കല്‍, വൈദ്യുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. പക്ഷേ, നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം''- തൊമര്‍ പറഞ്ഞു.

''കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറാണ്. നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമം കൊണ്ടുവന്നതില്‍ രാജ്യത്തെ പലരും സന്തോഷത്തിലാണ്... പക്ഷേ, കര്‍ഷക സംഘടനകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അവര്‍ നിയമം പിന്‍വലിക്കണമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് രാജ്യത്തിന് മുഴുവനുമായാണ്. രാജ്യത്തെ മിക്കവാറും കര്‍ഷക സംഘടനകള്‍, കാര്‍ഷിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഇവരൊക്കെ നിയമത്തിനോട് യോജിക്കുന്നവരാണ്- അദ്ദേഹം അവകാശപ്പെട്ടു.

സുപ്രിംകോടതി പുതിയൊരു കമ്മിറ്റിയെ നിയമിച്ച നിലക്ക് നിയമം പിന്‍വലിക്കണമെന്ന ആവശ്യം അസാധുവാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക മേഖലയെ നിര്‍ണായകമായി സ്വാധീനിക്കാന്‍ സാധ്യതയുള്ള മൂന്നു നിയമങ്ങള്‍ക്കെതിരേ മാസങ്ങള്‍ക്കു മുമ്പാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.

Next Story

RELATED STORIES

Share it