- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതിഹാസത്തിന്റെ ഇതിഹാസകാരന് വിട...
യോഗക്ഷേമസഭാ പ്രവര്‍ത്തകനും ഇഎംഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയു ചെയ്തിരുന്ന അക്കിത്തം ഏറെ താമസിയാതെ ആര്‍എസ്എസ് ചിന്താധാരയുമായി ബന്ധം സ്ഥാപിച്ചു. ആ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്നുകൊണ്ട് നിരവധി ലേഖനങ്ങളും കവിതകളും രചിച്ചു. ആര്‍ എസ്എസ്സിന്റെ മുകൈയില്‍ പ്രവര്‍ത്തിക്കുന്ന തപസ്യയുമായി സഹകരിച്ചിരുന്നു.

കെ പി ഒ റഹ്‌മത്തുല്ല
'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കവേ ഉദിക്കയായി ഒരായിരം സൗരമണ്ഡലം' -മലയാള കാവ്യചരിത്രത്തിൽ ഈ വരികളെ കവിയുന്ന ഒരു ഖണ്ഡം ഇന്നേ വരെ രചിക്കപ്പെട്ടില്ല. ആറു പതിറ്റാണ്ടു മുമ്പ് രചിക്കപ്പെട്ട അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യത്തിലെതാണ് വരികൾ. 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ 'സുഖപ്രദം'തുടങ്ങി ഈ കാവ്യത്തിലെ ഓരോ വരികളും മലയാളികൾ ഇന്നും ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഭാരതീയചിന്തയുടെ മൂശയിൽ വാർക്കപ്പെട്ട അക്കിത്തം വരികൾ കാലത്തെ അതിവർത്തിക്കുന്നതാണ്. കുമാരനാശനു ശേഷം കവിതയിൽ ഇത്രമാത്രം വൈചാരികത നിലലനിർത്തിയ ഒരു കവി ഉണ്ടായിട്ടില്ല. ഈ വിവക്ഷയിൽ തന്നെ ദാർശനിക കവി എന്ന വിശേഷണം ആണ് അദ്ദേഹത്തിന് ചേരുക. ഉപാധികളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ കാവ്യവഴികളായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാര വഴികൾ.
അതേസമയം മുന്‍ കാല യോഗക്ഷേമസഭാ പ്രവര്‍ത്തകനും ഇഎംഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയു ചെയ്തിരുന്ന അക്കിത്തം ഏറെ താമസിയാതെ ഇടത് രാഷ്ട്രീയവുമായ ചാര്‍ച്ച അവസാനിപ്പിച്ച് ആര്‍എസ്എസ് ചിന്താധാരയുമായി ബന്ധം സ്ഥാപിച്ചു. ആ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്നുകൊണ്ട് നിരവധി ലേഖനങ്ങളും കവിതകളും രചിച്ചു. ആര്‍ എസ്എസ്സിന്റെ മുകൈയില്‍ പ്രവര്‍ത്തിക്കുന്ന തപസ്യയുമായി സഹകരിച്ചിരുന്നു. അതിന്റെ പേരില്‍ അക്കിത്തത്തിനെതിരേ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്‌കാരവും ലഭിച്ചു.
1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
ബാല്യത്തിൽ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായിരുന്നു. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി ജോലി. 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് ലഭിച്ചു. പിന്നീട് ഈ കവിത ആധുനിക മലയാള കവിതയുടെ മുതൽകൂട്ടായി.
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
പുസ്തകങ്ങൾ:
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
വെണ്ണക്കല്ലിന്റെ കഥ
ബലിദർശനം
പണ്ടത്തെ മേൽശാന്തി (കവിത)
മനസാക്ഷിയുടെ പൂക്കൾ
നിമിഷ ക്ഷേത്രം
പഞ്ചവർണ്ണക്കിളി
അരങ്ങേറ്റം
മധുവിധു
ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ)
ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
അമൃതഗാഥിക (1985)
അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986)
കളിക്കൊട്ടിലിൽ (1990)
അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം(19462001). ശുകപുരം: വള്ളത്തോൾ വിദ്യാപീഛീ, 2002, പു. 1424.
സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102.
ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ, 1989. പു. 104
മധുവിധുവിനു ശേഷം. കോഴിക്കോട്: കെ.ആർ, 1966, പു. 59.
സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110.
അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്, 1954, പു. 38.
മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136.
ഉപന്യാസങ്ങൾ
ഉപനയനം (1971)
സമാവർത്തനം (1978)
പുരസ്‌കാരങ്ങൾ:
അക്കിത്തം അച്യുതൻ നമ്പൂതിരി(04012013ൽ)
കേരള സാഹിത്യ അക്കാദമി അവാർഡ് (1972) ബലിദർശനം എന്ന കൃതിക്ക്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
ഓടക്കുഴൽ അവാർഡ് (1974)
സഞ്ജയൻ പുരസ്‌കാരം(1952)
പത്മപ്രഭ പുരസ്‌കാരം (2002)
അമൃതകീർത്തി പുരസ്‌കാരം (2004)
എഴുത്തച്ഛൻ പുരസ്‌കാരം (2008) ധ1പ
മാതൃഭൂമി സാഹിത്യ പുരസ്‌കാരം(2008)ധ3പ
വയലാർ അവാർഡ് -2012 - അന്തിമഹാകാലംധ4പ
പത്മശ്രീ (2017)
ജ്ഞാനപീഠം (2019)
പ്രശസ്തമായ വരികൾ
''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















