Latest News

കുടുംബകലഹം; ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

കുടുംബകലഹം; ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
X

കാസര്‍ഗോഡ്: ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. കുടുംബകലഹത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ആക്രണം.ബേഡകം ചെമ്പക്കാട് സ്വദേശിനിയായ ജാനകിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെ ബേഡകം പോലിസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ചയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി ജാനകിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൈവശമിരുന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാനകി നിലവില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it