Latest News

അറബി ഭാഷയില്‍ ബോര്‍ഡ് സ്ഥാപിച്ചുവെന്ന് വ്യാജപ്രചാരണം; ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി

അറബി ഭാഷയില്‍ ബോര്‍ഡ് സ്ഥാപിച്ചുവെന്ന് വ്യാജപ്രചാരണം; ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി
X

തിരുവനന്തപുരം: അറബി ഭാഷയില്‍ ബോര്‍ഡ് സ്ഥാപിച്ചുവെന്ന് ഫെയിസ്ബുക്കില്‍ വ്യാജപ്രചാരണം നടത്തിയതിനെതിരേ കെഎസ്ഇബി. ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ചിത്രത്തിന്റെയും പോസ്റ്റിന്റെയും സ്‌ക്രീന്‍ഷോട്ടോടുകൂടിയാണ് കെഎസ്ഇബിയുടെ പ്രതികരണം.



കെഎസ്ഇബി ഒരു ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ അറബി ഭാഷയിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്നാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനായ പ്രതീഷ് വിശ്വനാഥ് അവകാശപ്പെട്ടത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തു. മലയാളത്തിലല്ലാതെ അറബിയില്‍ ബോര്‍ഡ് സ്ഥാപിച്ചത് 'സമാധാന'ക്കാരെ പ്രീണിപ്പിക്കാനാണെന്നാണ് മറ്റൊരു ആരോപണം. 'സമാധാനക്കാര്‍' എന്ന് വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിനെയാണ്.

കോഴിക്കോട് നഗരത്തില്‍ ബാലന്‍ കെ നായര്‍ റോഡിലെ ഒരു വെയ്റ്റിംഗ് ഷെഡിന്റെ ചിത്രമാണ് പ്രതീഷ് വിശ്വനാഥ് ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കെഎസ്ഇബി ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. ഒരു എല്‍ഇഡി ലാമ്പ് കമ്പനിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. കമ്പനിയുമായി കെഎസ്ഇബിക്ക് ബന്ധവുമില്ല.


''ജാഗ്രത പുലര്‍ത്തുക, കുത്സിത ലക്ഷ്യങ്ങളോടെ ചില കുടില ബുദ്ധികള്‍ പടച്ചുവിടുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളെ വിശ്വസിക്കാതിരിക്കുക''- കെഎസ്ഇബി പുറത്തുവിട്ട പ്രതികരണത്തില്‍ പറയുന്നു.

നേരത്തെയും മുസ്‌ലിംകള്‍ക്കെതിരേ നിരവധി വ്യാജപ്രചാരണവുമായി രംഗത്തുവന്ന മോദി അനുയായിയാണ് പ്രതീഷ് വിശ്വനാഥ്. ആയുധ പൂജയുടെ ഭാഗമായി തോക്കുകള്‍ പൂജയ്ക്കുവച്ച ചിത്രം പങ്കുവച്ചത് നേരത്തെ വിവാദമായിരുന്നു. മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനും കൈവശം വച്ചതിനും എതിരേ ഇയാള്‍ക്കെതിരേ പലരും പരാതി നല്‍കിയെങ്കിലും പ്രതീഷ് വിശ്വനാഥ് കേരളത്തിലില്ലെന്നായിരുന്നു പോലിസിന്റെ മറുപടി. മുസ് ലിം വിരുദ്ധ പ്രചാരണം കൊണ്ട് കുപ്രസിദ്ധനായ പ്രതീഷ് വിശ്വനാഥിനെതിരേ കേരള പോലിസ് നടപടിയെടുക്കാത്തത് നേരത്തെയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കെഎസ്ഇബി പോലുള്ള ഒരു പൊതുമേഖലാ കമ്പനിക്കെതിരേ വിദ്വേഷപ്രചാരണവുമായി രംഗത്തുവന്നിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it