Latest News

പി എം കുസും പദ്ധതിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ്: മുന്നറിയിപ്പു നല്‍കി കേന്ദ്രം

പി എം കുസും പദ്ധതിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ്: മുന്നറിയിപ്പു നല്‍കി കേന്ദ്രം
X

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉടാന്‍ മഹാഅഭിയാന്‍ (പിഎം കുസും) പദ്ധതിയുടെ കീഴില്‍ രജിസ്‌ട്രേഷന്‍ ചെയ്യാം എന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്ര പാരമ്പര്യേതര പുനരുപയോഗ ഊര്‍ജമന്ത്രാലയം (എംഎന്‍ആര്‍ഇ) പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അനധികൃതമായി, ഈ സ്‌കീമിന്റെ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വ്യാജവെബ്‌സൈറ്റുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

https://kusum-yojana.co.in/, https://www.onlinekusumyojana.co.in/ എന്നീ വെബ്‌സൈറ്റുകളാണ് വ്യാജമായി ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനെതിരേ എല്ലാ ഗുണഭോക്താക്കളും ജാഗരൂഗരായിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പുനില്‍കി. ഈ വെബ്‌സൈറ്റുകള്‍ വഴി പണമോ വിവരങ്ങളോ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് പത്രമാധ്യമങ്ങളും വാര്‍ത്താ പോര്‍ട്ടലുകളും വെബ്‌സെറ്റുകളും സര്‍ക്കാര്‍ പദ്ധതികളുടെ രജിസ്‌ട്രേഷന്‍ പോര്‍ട്ടലുകളുടെ വിവരം നല്‍കുമ്പോള്‍ ആധികാരികത പരിശോധിക്കണം.

പി എം കുസും തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ നിര്‍വഹണ ഏജന്‍സികള്‍ വഴിയാണ് നടപ്പാക്കുന്നത്. അത്തരം ഏജന്‍സികളുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mnre.gov.in. വഴി ലഭ്യമാണ്. എംഎന്‍ആര്‍ഇ മന്ത്രാലയം നേരിട്ട് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യുന്നില്ല. തട്ടിപ്പ് വെബ്‌സൈറ്റുകളെ കുറിച്ച് സൂചന ലഭിച്ചാല്‍ മന്ത്രാലത്തെ അറിയിക്കണം. താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസിലാക്കാം. ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറിലും വിളിക്കാം: 18001803333.

Next Story

RELATED STORIES

Share it