Latest News

വ്യാജ വാര്‍ത്ത; 'നവകേരള ന്യൂസി'നെതിരേ നിയമ നടപടിക്കൊരുങ്ങി പോപുലര്‍ ഫ്രണ്ട്

വ്യാജ വാര്‍ത്ത; നവകേരള ന്യൂസിനെതിരേ നിയമ നടപടിക്കൊരുങ്ങി പോപുലര്‍ ഫ്രണ്ട്
X

മലപ്പുറം: തെരുവ് നായകള്‍ക്ക് പരിക്കേല്‍ക്കുന്നതിന് പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ 'നവകേരള ന്യൂസ്'നെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡണ്ട് പി.അബ്ദുല്‍ അസീസ് പറഞ്ഞു. സംഘടനയെ കരിവാരി തേക്കാന്‍ ചില തല്‍പര കക്ഷികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വര്‍ത്തകള്‍ക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കോട്ടക്കല്‍ മണ്ണഴി പ്രദേശത്ത് തെരുവ് നായകളില്‍ കാണുന്ന പരിക്ക് പോപുലര്‍ ഫ്രണ്ട് പരിശീലനത്തിന്റെ ഭാഗമായി വെട്ടി പരിക്കേല്‍പ്പിക്കുന്നതാണെന്നാണ് ചാനലിന്റെ കണ്ടെത്തല്‍. ഇതിനെതിരെ ബിജെപി പരാതി നല്‍കിയതായും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കിയത് ബിജെപിയുടെ ഏത് ഘടകമാണെന്നോ ഏത് നേതാവാണെന്നോ വ്യക്തമാക്കാത്തത് വാര്‍ത്തയുടെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

മൂന്ന് വര്‍ഷം മുന്‍പ് ഇതേ ആരോപണങ്ങള്‍ സംഘടനക്കെതിരെ ഉയര്‍ന്നിരുന്നു. അതിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് അന്നത്തെ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പി പി റഫീഖ് മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തിയിരുന്നു. കന്നി മാസത്തില്‍ നായകളുടെ ഇണ ചേരലുമായി ബന്ധപ്പെട്ട കടിപിടിയാണ് നായകള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം വസ്തുതകള്‍ മറച്ച് വെച്ച് വാര്‍ത്തകള്‍ പടച്ചു വിടുന്നത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനും ഇതര മതസ്ഥരില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it