Latest News

സൗജന്യ കൗണ്‍സിലിങിന്റെ പേരില്‍ വിദ്യാര്‍ഥിനിക്ക് വ്യാജ സന്ദേശം; പിന്നില്‍ മാഫിയ സംഘങ്ങളെന്ന് സംശയം

ഫോണ്‍ സന്ദേശത്തില്‍ സംശയം തോന്നിയ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ വാണിയമ്പലം ഗവ. ഹൈസ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ കൗണ്‍സിലിങോ, അധ്യാപകനോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

സൗജന്യ കൗണ്‍സിലിങിന്റെ പേരില്‍ വിദ്യാര്‍ഥിനിക്ക് വ്യാജ സന്ദേശം; പിന്നില്‍ മാഫിയ സംഘങ്ങളെന്ന് സംശയം
X

മലപ്പുറം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അധ്യാപകന്‍ എന്ന വ്യാജേന ശാരീരിക പഠനത്തെ കുറിച്ച് ഫോണ്‍ സന്ദേശം. വാണിയമ്പലം ഗവ. ഹൈസ്‌കൂളില്‍ പഠിക്കുന്ന 9ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് സ്‌കൂളിലെ തന്നെ അധ്യാപകനാണ് എന്ന പരിചയപ്പെടുത്തിയ ആളില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. സ്‌കൂളിലെ അധ്യാപകനാണ് എന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം ആരംഭിച്ചതെങ്കിലും പിന്നീട് ഏത് സ്‌കൂളിലാണ് പഠിക്കുന്നത്, ഏത് ക്ലാസിലാണ് എന്നെല്ലാം വിദ്യാര്‍ഥിനിയോട് ചോദിക്കുന്നുണ്ട്.


കൊവിഡ് കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്കുള്ള സൗജന്യ കൗണ്‍സിലിങ് ക്ലാസാണ് ഇതെന്നും ആഴ്ച്ചയില്‍ ഒരുക്ലാസ് വീതം ഉണ്ടാകുമെന്നും വിദ്യാര്‍ഥിനിയെ അറിയിച്ച വ്യാജ അധ്യാപകന്‍ പുറത്തെ ബഹളം കേള്‍ക്കാതിരിക്കാന്‍ മുറിയില്‍ വാതിലടച്ച് ഇരിക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കണമെന്നും പറഞ്ഞു. ഈ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ഫോണ്‍ ഉണ്ടാകണമെന്നും ഇല്ലെങ്കില്‍ സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവും നല്‍കി. അതിനു ശേഷം ശാരീരിക പഠനത്തെ കുറിച്ച് പറയാന്‍ തുടങ്ങിയതോടെ കുട്ടിയുടെ ബന്ധുവായ സ്ത്രീ ഫോണ്‍ വാങ്ങുകയായിരുന്നു. ഇതോടെ വ്യാജന്‍ ഫോണ്‍ കട്ട് ചെയ്ത് മുങ്ങി.


ഫോണ്‍ സന്ദേശത്തില്‍ സംശയം തോന്നിയ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ വാണിയമ്പലം ഗവ. ഹൈസ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ കൗണ്‍സിലിങോ, അധ്യാപകനോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെയാണ് വിദ്യാര്‍ഥിനിയെ വലയിലാക്കാനുള്ള ശ്രമമാണ് കൗണ്‍സിലിങ് ക്ലാസിന്റെ പേരില്‍ നടത്തിയതെന്ന് വ്യക്തമായത്.


+48074538 എന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശം വന്നത്. ഇതിനു പിറകില്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും സംശയമുണ്ട്.




Next Story

RELATED STORIES

Share it