Latest News

കൃഷിമന്ത്രിയുടെ പേരില്‍ വ്യാജ സന്ദേശം: നടപടി ആവശ്യപ്പെട്ട് പോലിസ് മേധാവിക്ക് പരാതി നല്‍കി

കൃഷിമന്ത്രിയുടെ പേരില്‍ വ്യാജ സന്ദേശം: നടപടി ആവശ്യപ്പെട്ട് പോലിസ് മേധാവിക്ക് പരാതി നല്‍കി
X

തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇമെയില്‍ സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളിലേക്ക് അയച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പോലിസ് മേധാവിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇമെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എന്‍ട്രന്‍സ് കമ്മീഷണര്‍, ജലസേചന വിഭാഗം ചീഫ് എന്‍ജിനീയര്‍, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയില്‍ പെട്ടത്.

കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Next Story

RELATED STORIES

Share it