Latest News

ഗുജറാത്തില്‍ വ്യാജമദ്യദുരന്തം: മരിച്ചവരുടെ എണ്ണം പതിനെട്ടായി

ഗുജറാത്തില്‍ വ്യാജമദ്യദുരന്തം: മരിച്ചവരുടെ എണ്ണം പതിനെട്ടായി
X

അഹമ്മദാബാദ്: സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വ്യാജമദ്യദുരന്തം. ഇതുവരെ പതിനെട്ടോളം പേരാണ് മരിച്ചത്.

20 പേരോളം ഭവനഗറില്‍ ചികില്‍സയിലുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കാം.

അഹമ്മദാബാദിലെയും ബോടഡിലെയും ഗ്രാമീണമേഖലയിലാണ് ദുരന്തമുണ്ടായത്. പോലിസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യപ്രശ്‌നം ഗുജറാത്തില്‍ വലിയ വെല്ലുവിളിയാണ്.

പോലിസിന്റെ ഒത്താശയോടെ ബിജെപിയുടെ നേതാക്കളും ഗുണ്ടകളും ചേര്‍ന്നുള്ള സംഘമാണ് സംസ്ഥാനത്ത് വ്യാജമദ്യം നിര്‍മിച്ച് വിതരണം ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമിത് ചോവ്ദ പറഞ്ഞു.

Next Story

RELATED STORIES

Share it