Latest News

കള്ളനോട്ട് കേസ്: ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എയുടെ ഓഫീസും അന്വേഷണ പരിധിയില്‍ വരണം; എസ്ഡിപിഐ

പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എം എല്‍ എയും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണം.

കള്ളനോട്ട് കേസ്: ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എയുടെ ഓഫീസും അന്വേഷണ പരിധിയില്‍ വരണം; എസ്ഡിപിഐ
X

അടൂര്‍: തിരുവല്ലയില്‍ നിന്ന് പിടികൂടിയ കള്ളനോട്ട് സംഘത്തിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ഓഫീസും അന്വേഷണ പരിധിയില്‍ വരണമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു. കള്ളനോട്ട് കേസില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കുക, അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ അടൂര്‍ മേഖല കമ്മിറ്റി നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. രാഷട്രീയ ഇടപെടല്‍ ഉണ്ടാകാത്ത ഏജന്‍സി അന്വേഷണം നടത്തണം. പ്രതികളുടെ ഫോണ്‍ കോളുകള്‍ കൃത്യമായി പരിശോധിക്കണം. ഇടപാടുകാര്‍ ആരെക്കെയെന്ന് കണ്ടു പിടിക്കണം. രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയും എം എല്‍ എയും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണം. തട്ടിപ്പിനായി എം എല്‍ എ ഓഫീസ് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപെടേണ്ടതാണന്നും അന്‍സാരി ഏനാത്ത് പറഞ്ഞു. അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് എം എല്‍ എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. അടൂര്‍ മേഖല പ്രസിഡന്റ് അല്‍ അമീന്‍ മണ്ണടി, പള്ളിക്കല്‍ പഞ്ചായത്തംഗം ഷാജി പഴകുളം, അബ്ദുല്‍ ലത്തിഫ് ഏഴംകുളം സംസാരിച്ചു.




Next Story

RELATED STORIES

Share it