Latest News

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക്

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക്
X

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക് കടന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടി ജയ്ശങ്കര്‍ ജനുവരി അഞ്ചാം തിയ്യതിയാണ് കൊളൊമ്പൊയിലെത്തിയത്. സന്ദര്‍ശനം നാളെ അവസാനിക്കും. 2021 ല്‍ ശ്രീലയങ്കയിലെത്തുന്ന ആദ്യ വിദേശരാജ്യ പ്രതിനിധിയാണ് ജയ്ശങ്കര്‍.

നേപ്പാള്‍, ഇറാന്‍, ഭൂട്ടാന്‍ തുടങ്ങിയ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ സാമ്പത്തിക സഹായം നല്‍കി ചൈന പിടിമുറുക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടയിലാണ് ജയ്ശങ്കറിന്റെ സന്ദര്‍ശനം.

കഴിഞ്ഞ സപ്തംബര്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജപക്‌സെയുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയടക്കമുള്ള രാഷ്ട്രീയനേതൃത്വങ്ങളുമായി ജയ്ശങ്കര്‍ സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

നിലവില്‍ ഇന്ത്യ, ശ്രീലങ്കയ്ക്ക് 345 കോടിയുടെ സഹായധനമാണ് നല്‍കിയിരിക്കുന്നത്. അതില്‍ 560 ദശലക്ഷം ഗ്രാന്റാണ്.

ശ്രീലങ്കയിലെ പല പ്രവിശ്യകളിലും ഇന്ത്യ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ജാഫ്‌നയിലെ തിരുക്കതീശ്വര ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it