Latest News

നേമത്ത് ബിജെപിയില്‍ പൊട്ടിത്തെറി; ഏരിയാ പ്രസിഡന്റ് രാജിവെച്ചു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയിലെത്തിയത്

നേമത്ത് ബിജെപിയില്‍ പൊട്ടിത്തെറി; ഏരിയാ പ്രസിഡന്റ് രാജിവെച്ചു
X

തിരുവനന്തപുരം: നേമത്ത് ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതയില്‍ ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം യകുമാര്‍ രാജിവെച്ചു.

കഴിഞ്ഞ 43 വര്‍ഷമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന തനിക്ക് പാര്‍ട്ടിയില്‍നിന്നു നീതി ലഭിച്ചില്ലെന്നും നേമം വാര്‍ഡില്‍ മല്‍സരിക്കാന്‍ ആ വാര്‍ഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനും ചൊവ്വാഴ്ച വൈകീട്ട് എം യകുമാര്‍ രാജിക്കത്ത് നല്‍കിയത്.

കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍നിന്നു വിജയിച്ച എം ആര്‍ ഗോപനാണ് നേമത്ത് സ്ഥാനാര്‍ത്ഥിയായി വരുന്നതെന്ന സൂചനയെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ പടലപ്പിണക്കങ്ങള്‍ തുടങ്ങിയത്. മുന്‍പ് നേമം വാര്‍ഡിനെ പ്രതിനിധീകരിച്ചിട്ടുള്ള എം ആര്‍ ഗോപന്‍ അവസാനഘട്ടങ്ങളില്‍ വാര്‍ഡിനെ കൈയൊഴിഞ്ഞെന്ന പരാതിയും രാജിക്കത്തിലുണ്ട്. നിലവിലെ ബിജെപി കൗണ്‍സിലറെ പരാജയപ്പെടുത്താന്‍ എം ആര്‍ ഗോപന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളും കത്തില്‍ ജയകുമാര്‍ ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞതവണ നേമം മേഖലയിലെ അഞ്ചു വാര്‍ഡുകളിലും ബിജെപിയാണ് വിജയിച്ചത്. പൊന്നുമംഗലം സ്ത്രീസംവരണമായതോടെയാണ് എം ആര്‍ ഗോപന് വാര്‍ഡ് മാറേണ്ടിവന്നത്. നേമം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണ എം ആര്‍ ഗോപന് ലഭിക്കുകയും ചെയ്തതോടെയാണ് നേമം ഏരിയാ പ്രസിഡന്റിന്റെ രാജിയുണ്ടായത്. ബിജെപി ഇതുവരെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Next Story

RELATED STORIES

Share it