Latest News

സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു
X

ബലോദബസാര്‍: ഛത്തീസ്ഗഡിലെ ബലോദബസാര്‍-ഭട്ടപാര ജില്ലയിലെ സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം. അപകടത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.ഭട്ടപാറ ഗ്രാമപ്രദേശത്തെ ബകുലാഹി ഗ്രാമത്തിലെ റിയല്‍ ഇസ്പാറ്റ് ആന്‍ഡ് പവര്‍ ലിമിറ്റഡിലാണ് സംഭവം.

പ്രാഥമിക വിവരം അനുസരിച്ച്, യൂണിറ്റിലെ ഡസ്റ്റ് സെറ്റ്‌ലിംഗ് ചേമ്പറില്‍ (ഡിഎസ്സി) സ്‌ഫോടനം നടന്നതായും ചൂടുള്ള പൊടി തൊഴിലാളികളുടെ മേല്‍ പതിച്ചതായും ഗുരുതരമായ പൊള്ളലേല്‍ക്കുകയുമായിരുന്നു . ആറ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് അഞ്ച് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസും മുതിര്‍ന്ന ഭരണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it