Latest News

എക്‌സിറ്റ് പോള്‍ പ്രവചനം: ബംഗാള്‍ മമതയ്ക്കുതന്നെ അസം ബിജെപി നിലനിര്‍ത്തും

എക്‌സിറ്റ് പോള്‍ പ്രവചനം: ബംഗാള്‍ മമതയ്ക്കുതന്നെ അസം ബിജെപി നിലനിര്‍ത്തും
X

കൊല്‍ക്കത്ത: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യം തെളിയിക്കുമെങ്കിലും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചെറിയൊരു ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. അസമില്‍ പ്രവചനമനുസരിച്ച് ബിജെപിക്കാണ് സാധ്യത.

ടൈംസ് നൗ- സി വോട്ടര്‍, ആക്‌സിസ് മൈ ഇന്ത്യ-സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വേകളാണ് ഫലം പുറത്തുവിട്ടത്.

ബംഗാളില്‍ ബിജെപിക്ക് 100 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം തൃണമൂല്‍ ഭരിക്കാനാവശ്യമായ ചെറിയ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. പശ്ചിമബംഗാളിലെ 294 സീറ്റില്‍ ഭരിക്കണമെങ്കില്‍ 148 സീറ്റ് നേടേണ്ടിവരും. ടൈംസ് നൗ സി വോട്ടര്‍ എക്‌സിറ്റ് പോള്‍ അനുസരിച്ച് ബിജെപി 115 സീറ്റ് നേടും. തൃണമൂല്‍ 158 സീറ്റും കരസ്ഥമാക്കും.

എബിപി സി വോട്ടര്‍ സര്‍വേ മമതക്ക് പ്രവചിക്കുന്നത് 152-164 സീറ്റുകളാണ് ബിജെപി 109-121 സീറ്റുകള്‍ കരസ്ഥമാക്കും. മൂന്നാം മുന്നണിക്ക് 15-25 സീറ്റുകളാണ് രണ്ട് സര്‍വേകളും നല്‍കുന്നത്.

അസമില്‍ 75-85 സീറ്റോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഇന്ത്യടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് സര്‍വേ ഫലം പ്രവചിക്കുന്നത്. അസമില്‍ ആകെ 126 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസ്സസിന് 40-50 സീറ്റുകള്‍ ലഭിക്കും.

Next Story

RELATED STORIES

Share it