Latest News

ഇരിങ്ങത്ത് എക്‌സൈസ് 110 ലിറ്റര്‍ വാഷ് പിടികൂടി; പ്രതിക്കായി തിരച്ചില്‍

ഇരിങ്ങത്ത് എക്‌സൈസ് 110 ലിറ്റര്‍ വാഷ് പിടികൂടി; പ്രതിക്കായി തിരച്ചില്‍
X

പയ്യോളി: വ്യാജ മദ്യം നിര്‍മ്മിക്കുന്നതിനായി വാഷ് സൂക്ഷിച്ചതിന് എക്‌സൈസ് കേസെടുത്തു. തുറയൂര്‍ വില്ലേജില്‍ ഇരിങ്ങത്ത് കുട്ടന്‍കൈകുനി പ്രേംജിത്ത് (36 ) നെതിരെയാണ് കേസെടുത്തത്. കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് സംഘമാണ് വാഷ് പിടികൂടിയത്.

110 ലിറ്റര്‍ വാഷ് ആണ് എക്‌സൈസ് കണ്ടെടുത്തത്. എക്‌സൈസ് സംഘത്തെ കണ്ട്പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ എം ഹാരിസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍(ഗ്രേയ്ഡ്) പി.ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.ഷൈജു, വിചിത്രന്‍.സി.എം, ഷൈനി.ബി.എന്‍, എക്‌സൈസ് ഡ്രൈവര്‍ ബബിന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it