Latest News

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി
X

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണവുമുണ്ടാകും.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 11ാം വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ 1, അതിരമ്പുഴ11, 20, കാണക്കാരി3, മുണ്ടക്കയം12, അയര്‍ക്കുന്നം15 എന്നീ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്.

പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകള്‍ ഉള്‍പ്പെടെ 27 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 93 വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണുകളാണ്.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍:

1. ആശുപത്രികള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം.

2. ഭക്ഷ്യവസ്തുക്കളും അവശ്യ വസ്തുക്കളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍(റേഷന്‍ കടകള്‍, പച്ചക്കറിപലചരക്ക് കടകള്‍, മത്സ്യം, പാല്‍, ഇറച്ചി, കാലിത്തീറ്റ, കോഴിത്തീറ്റ, വെറ്ററിനറി മരുന്നുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ മാത്രം) രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കാം. കടകളില്‍ സാമൂഹിക അകലം പാലിക്കുകയും ഉടമകളും ജീവനക്കാരും മാസ്‌കും ഗ്ലൗസും ശരിയായി ധരിക്കുകയും വേണം. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍പില്‍ സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാന്‍ കഴിയും വിധം വയ്ക്കണം. ഏറ്റവും അടുത്തുള്ള കടകളില്‍ മാത്രം പോകുന്നതിനേ ജനങ്ങള്‍ക്ക് അനുവാദമുണ്ടാകൂ

3. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാവിലെ ഏഴു മുതല്‍ 11 വരെ പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. രാവിലെ 11നുശേഷം രാത്രി എട്ടു വരെ ഹോം ഡെലിവറി നടത്താം.

4. ഓഫീസുകള്‍, ബാങ്കുകള്‍, വാണിജ്യ ഇതര സ്ഥാപനങ്ങള്‍ എന്നിവ അത്യാവശ്യ പ്രവര്‍ത്തനത്തിനുവേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ച് ഉച്ചകഴിഞ്ഞ് രണ്ടു വരെ പ്രവര്‍ത്തിക്കാം.

5. ഉത്തരവില്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടല്ലാതെ ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്താന്‍ പാടില്ല.

6. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് ജോലി ചെയ്യുന്നവരും കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അനുവദനീയമായ ജോലികള്‍ക്ക് ഹാജരാകേണ്ടവരും സ്ഥാപനത്തിലെ ഐഡന്റിറ്റി കാര്‍ഡോ സ്ഥാപന മേലധികാരിയുടെ കത്തോ ഹാജരാക്കണം.

7. അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കൊഴികെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ വാഹന ഗതാഗതം അനുവദിക്കില്ല.

8. ഗര്‍ഭിണികള്‍ക്കും പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്കൊഴികെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്.

9 വ്യവസായ ശാലകള്‍ക്ക് ചുവടെ പറയുന്ന നിബന്ധനകളോടെ പ്രവര്‍ത്തിക്കാം

ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും താമസ സൗകര്യമുള്ള ഫാക്ടറികള്‍ക്കും വ്യവസായിക യൂണിറ്റുകള്‍ക്കും ഉത്തരവിലെ സമയനിയന്ത്രണങ്ങള്‍ ബാധകമല്ലാതെ പ്രവര്‍ത്തിക്കാം.

മറ്റു സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ ഒഴിവാക്കുന്നതിന് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് ഉത്തരവിലെ സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാം.

10. ശവസംസ്‌കാരവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങളും ഒഴികെയുള്ള ഒരു ചടങ്ങുകളും നടത്താന്‍ പാടില്ല. ശവസംസ്‌കാരത്തിനും വിവാഹത്തിനും പരമാവധി 20 പേരെയേ പങ്കെടുക്കാന്‍ പാടുള്ളൂ. ഈ ചടങ്ങുകളില്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം.

11. ഉത്തരവില്‍ അനുവദിച്ചിട്ടുളള നടപടികള്‍ക്കല്ലാതെ പുറത്തിറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

Next Story

RELATED STORIES

Share it