- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ ആര്‍ ഉണ്ണിക്കും സി പി ശിഹാബുദ്ദീനും സൗഹൃദവേദിയുടെ സ്വീകരണം ആഗസ്റ്റ് 1ന്

തിരൂര്‍: പഞ്ചാബ് മലയാളി അസോസിയേഷന്റെയും മലയാള കലാ സാഹിത്യ സംസ്‌കൃതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള കേളപ്പജി നാഷനല്‍ ഫെലോഷിപ്പ് അവാര്‍ഡ് നേടിയ ഇ. ആര്‍ ഉണ്ണിക്കും കവിതാലാപനത്തിനുള്ള ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം നാഷണല്‍ അവാര്‍ഡ് നേടിയ സി.പി ശിഹാബുദ്ധീനും തിരൂര്‍ സൗഹൃദവേദി സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരൂര്‍ സ്വദേശികളായ ഇരുവര്‍ക്കും ആദരവ് സമ്മേളനം ആഗസ്റ്റ് 1 തിങ്കളാഴ്ച്ച രാവിലെ 10:30ന് പോലിസ് ലൈനിലുള്ള ഐ എച്ച് ടി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉല്‍ഘാടനം ചെയ്യും. തിരൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, അഡ്വ. വിക്രംകുമാര്‍, ഡോ. കെ പി നജുമുദീന്‍, കല്ലിങ്ങല്‍ ബാവ, ജനാര്‍ദ്ദനന്‍ പേരാമ്പ്ര, ഗഫൂര്‍ മുറിവഴിക്കല്‍, പി കെ രതീഷ്, അഡ്വ. സബീന തുടങ്ങിയവര്‍ പങ്കെടുക്കും.
20 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തുള്ള ഇ ആര്‍ ഉണ്ണി മലയാളമനോരമ (തിരൂര്‍ ലേഖകന്‍), തേജസ് (ബ്യൂറോ ഇന്‍ ചാര്‍ജ്‌കോഴിക്കോട്), വീക്ഷണം (ബ്യൂറോ ചീഫ് മലപ്പുറം), കേരള പ്രണാമം (കോഴിക്കോട് ബ്യൂറോ ചീഫ്), പ്രവാസി മാഗസിന്‍-ദുബായ് മീഡിയാ സിറ്റി(കറസ്‌പോണ്ടന്റ്), പഞ്ചാക്ഷരം മാസിക(എഡിറ്റര്‍), സത്യമേവ online Nesw(എക്‌സിക്യൂട്ടീവ് എഡിറ്റര്‍) എന്നിവയിലും പ്രവര്‍ത്തിച്ചു. 5 പുസ്തകങ്ങളുടെ കര്‍ത്താവാണ്. വെറ്റിലയുടെ കഥ എന്ന ഡോക്യുമെന്ററിക്ക് 24 ഫ്രയിംസ് ശാന്താദേവി ഗ്ലോബല്‍ എക്‌സലന്‍സി പുരസ്‌കാരം, വാഗ്ഭ്യാനന്ദ ഗുരു പുരസ്‌കാരം, ഭരത് മുരളി പുരസ്‌കാരം(സിനിമ റിവ്യൂ) എന്നി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
തിരൂര്‍ മുറിവഴിക്കല്‍ സ്വദേശിയായ സി പി ശിഹാബുദ്ദീന് കാവ്യാലാപനരംഗത്തെ സംഭവനകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. എഫ് എം റേഡിയോ, യൂട്യൂബ് എന്നിവയില്‍ ധാരാളം കവിതകള്‍ ആലപിച്ചിട്ടുള്ള ഇദ്ദേഹം മലയാള സിനിമയില്‍ പാടാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ഇരുപതിലേറെ പ്രശസ്തമായ കാവ്യങ്ങള്‍ പാടി പേരെടുത്തിട്ടുള്ള ശിഹാബുദ്ദീന്‍ ഹിന്ദിയിലും പാടാറുണ്ട്. ഇപ്പോള്‍ കന്നഡ- തമിഴ് ഭാഷകളില്‍ പാടാനുള്ള തയ്യാറെടുപ്പിലാണ്. ഗാന്ധാരി എന്ന കവിതക്ക് തൃശൂരിലെ നവോത്ഥാനം ക്രിയേഷന്‍ സാഹിത്യ സംഗമത്തില്‍ ഗാനഗന്ധര്‍വ്വം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കവിതാലാപനം ജീവിത ലക്ഷ്യമായി മുന്നേറുന്ന ശിഹാബുദ്ദീന്‍ തമിഴ്‌നാട്ടിലെ വ്യാപാരരംഗത്ത് സജീവമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ സൗഹൃദ വേദി പ്രസിഡണ്ട് കെ പി ഒ റഹ്മത്തുല്ല സെക്രട്ടറി കെ കെ റസാഖ് ഹാജി, സമീര്‍ കളത്തിങ്ങല്‍ ,കൈനിക്കര അബ്ദുല്‍ ഖാദര്‍ ,പിപി ഏനുദ്ധീന്‍ കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















