Cricket

ഡേവിഡ് വാര്‍ണറുടെ ഇന്നിങ്‌സിന് അവസാനം; മടക്കം അര്‍ദ്ധസെഞ്ചുറിയോടെ

ഡേവിഡ് വാര്‍ണറുടെ ഇന്നിങ്‌സിന് അവസാനം; മടക്കം അര്‍ദ്ധസെഞ്ചുറിയോടെ
X
സിഡ്നി: ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20 യിലും വെടിക്കെട്ട് സൃഷ്ടിച്ച ഡേവിഡ് വാര്‍ണറുടെ ക്രിക്കറ്റ് ഇന്നിങ്സിന് പരിസമാപ്തി. ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററില്‍ ഒരാളായ ഡേവിഡ് വാര്‍ണര്‍ തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയുമായി ഓസീസിന് വിജയം സമ്മാനിച്ചാണ്് കളിമതിയാക്കിയത്. സ്വന്തം ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ കാണികളേയും കുടുംബാംഗങ്ങളേയും സാക്ഷി നിര്‍ത്തിയാണ് 112 ടെസ്റ്റുകള്‍ നീളുന്ന കരിയര്‍ വാര്‍ണര്‍ 37 ാമത്തെ വയസ്സില്‍ അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സില്‍ 34 റണ്‍സെടുത്ത വാര്‍ണര്‍ രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സെടുത്തു. ജയിക്കാന്‍ കേവലം 10 റണ്‍സ് മാത്രം വേണ്ടപ്പോഴാണ് പുറത്തായത്.

ആദ്യ ഇന്നിങ്സില്‍ കമിന്‍സും രണ്ടാം ഇന്നിങ്സില്‍ ഹേസല്‍വുഡുമാണ് പാകിസ്താനെ പിടിച്ചുനിര്‍ത്തിയത്. പാകിസ്താന് വേണ്ടി ആദ്യ ഇന്നിങ്സില്‍ ആമിര്‍ ജമാലും(82) മുഹമ്മദ് റിസ് വാനും(88) തിളങ്ങി. ഒന്നാം ഇന്നിങ്സില്‍ 60 റണ്‍സെടുത്ത ലംബുഷെയ്ന്‍ രണ്ടാം ഇന്നിങ്സില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന് പാകിസ്താനെ തകര്‍ത്ത് ഓസ്ട്രേലിയ 3-0 ത്തിന് പരമ്പര സ്വന്തമാക്കി. സ്‌കോര്‍ ഓസ്ട്രേലിയ 299, 130-2, പാകിസ്താന്‍ 313, 115.

ആദ്യ ഇന്നിങ്സ് ലീഡ് നേടാനായിട്ടും പാകിസ്താനെ രണ്ടാം ഇന്നിങ്ങ്സില്‍ 115 ന് ചുരുട്ടിക്കെട്ടിയ പേസ് ബൗളര്‍മാരാണ് ഓസീസ് വിജയം അനായാസമാക്കിയത്. 2011 ല്‍ തന്റെ രണ്ടാമത്തെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ച്വറിയുമായി ടീമില്‍ ഇടമുറപ്പിച്ച വാര്‍ണര്‍ പല ടെസ്റ്റുകളിലും മികച്ച ഇന്നിങ്സുമായി ടീമിന് ബലമേകി. ടെസ്റ്റില്‍ 335 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.






Next Story

RELATED STORIES

Share it