Latest News

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ 'സപ്ലിമെന്ററി എഡിഷന്‍ 2021' പ്രകാശനം ചെയ്തു

'സപ്ലിമെന്ററി എഡിഷന്‍ 2021' പ്രകാശനത്തോടെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ രണ്ടാമത് ദ്വിദിന നാഷണല്‍ കോണ്‍ക്ലേവ് ബംഗളൂരുവില്‍ സമാപിച്ചു

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സപ്ലിമെന്ററി എഡിഷന്‍ 2021 പ്രകാശനം ചെയ്തു
X

ബംഗളൂരു:എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ 'സപ്ലിമെന്ററി എഡിഷന്‍ 2021' പ്രകാശനം ചെയ്തു.മുന്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയും, മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായിരുന്ന ഡോ റഹ്മാന്‍ ഖാന്‍ പ്രകാശനം നിര്‍വഹിച്ച ചടങ്ങില്‍,സച്ചാര്‍ അനന്തര അവലോകന സമിതി ചെയര്‍മാന്‍ പ്രൊ അമിതാഭ് കുണ്ടു മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ ഇ എം അബ്ദുല്‍റഹിമാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊ. നിഷാദ് ഖാലിദ പര്‍വീണ്‍, ട്രസ്റ്റിമാരായ അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, ജമാല്‍ പര്‍വേസ് ബാരി തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ 'സപ്ലിമെന്ററി എഡിഷന്‍ 2021' പ്രകാശനത്തോടെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ രണ്ടാമത് ദ്വിദിന നാഷണല്‍ കോണ്‍ക്ലേവ് ബംഗളൂരുവില്‍ സമാപിച്ചു.

'ഇന്ത്യ 2047: എംപവറിങ് ദ പീപ്പിള്‍' എന്ന പദ്ധതി രേഖയുടെ അനുബന്ധമാണ് 'സപ്ലിമെന്ററി എഡിഷന്‍ 2021'.റിസര്‍ച് ആന്റ് പബ്ലിക്കേഷന്‍സ് ഡിവിഷന്‍ തലവനും, എക്‌സ്‌ക്യൂട്ടീവ് എഡിറ്ററുമായ മുഹമ്മദ് ആസിഫ് ബെന്‍ മമ്മുട്ടി, ഡോക്യുമെന്റ് സദസിനു പരിചയപ്പെടുത്തി. ഫൗണ്ടേഷന്‍ സിഇഓ മുഹമ്മദ് ഷഫീഖ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ഖാലിദ് ഖാന്‍ ഡാറ്റ ടേബിളുകള്‍ വിശദീകരിച്ചു. ഫൗണ്ടേഷന്‍ ജനറല്‍സെക്രട്ടറി നൈനാര്‍ സുല്‍ത്താന്‍ സ്വാഗതവും റിലേഷന്‍സ് തലവന്‍ ഫായിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

കോണ്‍ക്ലേവിന്റെ ഒന്നാം ദിവസം, തൃണമൂല തലത്തിലെ ശാക്തീകരണ പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള ശില്പശാല നടന്നു. എംപവര്‍ ഇന്ത്യ മുന്‍ ചെയര്‍പേഴ്‌സണ്‍ ഇ എം അബ്ദുല്‍ റഹിമാന്‍ ആമുഖഭാഷണം നടത്തി. സിഇഓ മുഹമ്മദ് ഷഫീഖ് ശില്പശാലയുടെ പ്രമേയം പരിചയപ്പെടുത്തി. മുഹമ്മദ് ഷമീര്‍, ഫായിസ് മുഹമ്മദ്, മുഹമ്മദ് ഷഫീഖ്, പ്രൊഫ. അന്‍വര്‍ സാദത്ത്, ഡോ. അബ്ദുല്‍ ഹക്കീം, ഡോ. സബൂര്‍ അലി, ഡോ. ജാവാദ് അലം ഖാന്‍, ഡോ. അലി അക്ബര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തു.

Next Story

RELATED STORIES

Share it