Latest News

തൊഴില്‍ദാതാക്കളുടെ യോഗം: ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റുമെന്ന് മന്ത്രി എംബി രാജേഷ്

തൊഴില്‍ദാതാക്കളുടെ യോഗം: ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റുമെന്ന് മന്ത്രി എംബി രാജേഷ്
X

പാലക്കാട്: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍ദാതാക്കളുടെ യോഗം പാലക്കാട്ട് നടന്നു. മന്ത്രി എംബി രാജേഷാണ് യോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കുന്ന ജില്ലയായി പാലക്കാടിനെ മാറ്റാനാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ദാതാക്കളുടെ യോഗം സംഘടിപ്പിച്ചത്. പാലക്കാട് ജില്ലയിലെ വ്യവസായ, വ്യാപാര സംഘടനാ പ്രതിനിധികള്‍, സംരംഭകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തൊഴിലാളികളെ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

യുവജനങ്ങളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിന് വിജ്ഞാനകേരളം പദ്ധതി വലിയൊരു കാല്‍വെപ്പാണെന്ന് പദ്ധതി ഉപദേഷ്ടാവ് ഡോ. തോമസ് ഐസക് വ്യക്തമാക്കി.

ആദ്യ തൊഴില്‍മേള ഈ മാസം 27നു നടക്കും. യോഗത്തില്‍ എ പ്രഭാകരന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി, അസിസ്റ്റന്റ് കളക്ടര്‍ രവി മീണ, വിജ്ഞാനകേരളം ഉപദേഷ്ടാവ് ഡോ. പി സരിന്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ കല്യാണകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it