Latest News

ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് ക്ഷണം

ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്ന ദിശയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടിയില്‍ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് ക്ഷണം
X
റിയാദ്: 41ാമത് ഗള്‍ഫ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഔപചാരികമായി ക്ഷണിച്ചു. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് ദോഹ പാലസില്‍ ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ചാണ് ഉച്ചകോടിയിലേക്കുള്ള രാജാവിന്റെ ക്ഷണപത്രം കൈമാറിയത്. സൗദിഅറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തും 2017 ജൂണ്‍ അഞ്ചിന് ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജിസിസി ഉച്ചകോടി ചേരുന്നത്.


യു.എ.ഇ പ്രസിഡന്റ്, ഒമാന്‍ സുല്‍ത്താന്‍, കുവൈത്ത് അമീര്‍, ബഹ്‌റൈന്‍ രാജാവ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്ന ദിശയില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടിയില്‍ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച അല്‍ഉലയായിരിക്കും ഉച്ചകോടി നടക്കുക. ബഹ്‌റൈന്‍ വേദിയാകേണ്ടിയിരുന്ന ഉച്ചകോടിയാണ് റിയാദിലേക്ക് മാറ്റിയത്. ഭിന്നത അവസാനിപ്പിച്ച് അംഗരാഷ്ട്രങ്ങളുടെ ഭരണത്തലവന്‍മാര്‍ എല്ലാവരും നേരിട്ടുപങ്കെടുക്കും. ഉപരോധം കാരണം മൂന്നു വര്‍ഷത്തിനു ശേഷമാണ് ഖത്തര്‍ ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.





Next Story

RELATED STORIES

Share it