- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഭരണം തുടരാന്‍ പ്രധാനമന്ത്രിക്ക് അമീറിന്റെ നിര്‍ദേശം

കുവൈത്ത് സിറ്റി:കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബ അല്‍ ഖാലിദ് അല്‍ സബ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബയ്ക്ക് തന്റെ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറി. മന്ത്രിസഭയില്‍ ആത്മവിശ്വാസം രേഖപ്പെടുത്തിയ അമീര്‍ ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നത് തുടരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടരാനും അമീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഉടന്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ നിലവിലെ മന്ത്രിസഭ രാജിവയ്ക്കണം. കുവൈത്തിന്റെ പുരോഗതിക്കായി ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ഓരോരുത്തരും തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും പാലിക്കണമെന്ന് അമീര്‍ ശൈഖ് നവാഫ് ആഹ്വാനം ചെയ്തു.
അതേസമയം, നിലവിലെ നാഷണല്‍ അസംബ്ലിയുടെ കാലാവധി ഒക്ടോബര്‍ എട്ടിന് ഔദ്യോഗികമായി അവസാനിക്കും. മുന്‍ അമീര്‍ ശൈഖ് സബ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഒക്ടോബര്‍ ഒന്നിന് കാലാവധി അവസാനിക്കേണ്ട നാഷണല്‍ അസംബ്ലിയുടെ കാലാവധി ഒരാഴ്ച വൈകി അവസാനിക്കുന്നത്.
പുതിയ കിരീടവകാശിയെ നിയമിക്കാന്‍ അമീര്‍ ഉടന്‍ തീരുമാനിക്കുകയാണെങ്കില്‍ കിരീടവകാശിയുടെ സത്യപ്രതിജ്ഞയ്ക്കായി പ്രത്യേക അസംബ്ലി സമ്മേളനം വിളിക്കുമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു. ഭരണഘടനാപ്രകാരം കിരീടവകാശിയെ നിയമിക്കാന്‍ പുതിയ അമീറിന് ഒരു വര്‍ഷം വരെ സമയമെടുക്കാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















