ക്ഷേത്ര ദര്‍ശനത്തിന് പോയ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

കോയമ്പത്തൂര്‍: ക്ഷേത്രദര്‍ശനത്തിന് പോവുന്നതിനിടെ 73 കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിലെ വരപാളയത്ത് ചൊവ്വാഴ്ച രാവിലെ 5.30 നാണ് സംഭവം. നീലാവതിയെന്ന സ്ത്രീയാണ് മരിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ക്ഷേത്രത്തിലേക്ക് പോവുന്നതിനിടെ പന്നിമടൈതടാകം റോഡില്‍വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. സമീപത്ത് വാഴകൃഷിയും ചോളകൃഷിയും ഉള്ളതിനാല്‍ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു. വയോധിക സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രാരംഭധനസഹായമായി വനംവകുപ്പ് 50,000 രൂപയും ഇവരുടെ കുടുംബത്തിന് കൈമാറി. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനാല്‍ രാവിലെ 6.30ന് ശേഷമെ പുറത്തിറങ്ങാവൂ എന്ന് നിര്‍ദേശം നല്‍കിയിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഈ വര്‍ഷം കോയമ്പത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇതുവരെ എട്ടു പേര്‍ മരിച്ചിട്ടുണ്ട്.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര്‍ പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT