Latest News

'ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി, വോട്ടര്‍ അധികാര്‍ യാത്ര വിജയം' -എംഎ ബേബി

ബിഹാറിലെ വോട്ടുചോരി യാത്ര ഇന്ന് സമാപിക്കും

ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി, വോട്ടര്‍ അധികാര്‍ യാത്ര വിജയം -എംഎ ബേബി
X

ന്യൂഡല്‍ഹി: വോട്ടര്‍ അധികാര്‍ യാത്ര വിജയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ബിഹാറില്‍ വലിയ തോതില്‍ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കി. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന്-എംഎ ബേബി വിമര്‍ശിച്ചു.

ബിജെപിയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി. കമ്മീഷന്റെ പെരുമാറ്റം സംശയാസ്പദമാണ്. പരമാവധി പേര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നതിനു പകരം വോട്ടു ചെയ്യാനുള്ള അവസരത്തില്‍ നിന്ന് നീക്കം ചെയ്യുകയല്ല വേണ്ടതെന്നും-എംഎ ബേബി പറഞ്ഞു.

ജനാധിപത്യ സംരക്ഷണയാത്രയായിരുന്നു ബിഹാറിലെ വോട്ടുചോരി യാത്ര, ഈ സമരം ഇന്ത്യയിലൊട്ടാകെ വ്യാപിപിക്കും. പരസ്പരവിരുദ്ധമായ രണ്ട് അട്ടിമറി പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. അതാണ് തൃശ്ശൂരിലും കണ്ടതെന്ന് എംഎ ബേബി ആരോപിച്ചു.

Next Story

RELATED STORIES

Share it