തിരഞ്ഞെടുപ്പ് പ്രചാരണം: 4,743 അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു
BY RSN2 Dec 2020 10:14 AM GMT

X
RSN2 Dec 2020 10:14 AM GMT
തിരുവനന്തപുരം: ജില്ലയില്‍ അനധികൃതമായും നിയമം ലംഘിച്ചും സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സ്പ്യെല്‍ ഡ്രൈവില്‍ 4,743 ബോര്‍ഡുകള്‍ നീക്കം ചെയ്തു. ബാനറുകള്‍, കൊടികള്‍, തോരണം തുടങ്ങിയവയും നീക്കം ചെയ്തു. തദ്ദേശ സ്ഥാപന മേധാവികളുടെ മേല്‍നോട്ടത്തിലാണു സ്പെഷ്യല്‍ ഡ്രൈവ്.
ഗ്രാമ പഞ്ചായത്തുകളില്‍ 1,954 ബോര്‍ഡുകള്‍, 874 കൊടികള്‍, 103 തോരണങ്ങള്‍ എന്നിവ നീക്കംചെയ്തു. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയില്‍ 1,235 ബോര്‍ഡുകള്‍ നീക്കി. 218 ബാനറുകളും 210 കൊടികളും 111 തോരണങ്ങളും നീക്കം ചെയ്തവയിലുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ നടത്തിയ പരിശോധനയില്‍ 1554 ബോര്‍ഡുകളടക്കം 1,892 പരസ്യ സാമഗ്രികള്‍ നീക്കം ചെയ്തു.
Next Story
RELATED STORIES
കോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMTബുള്‍ഡോസര്‍ നടപടി: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളുടെ...
12 Aug 2022 5:54 AM GMTനരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ നിതീഷിന്...
11 Aug 2022 1:03 PM GMT