Latest News

ഇ.ഐ.എ വിജ്ഞാപനം; ഇന്ത്യയുടെ ദീർഘകാല പരിസ്ഥിതി സംരക്ഷണ പാരമ്പര്യത്തിന് എതിര്: ഹൈബി ഈഡൻ എംപി

ഇ.ഐ.എ വിജ്ഞാപനം; ഇന്ത്യയുടെ ദീർഘകാല പരിസ്ഥിതി സംരക്ഷണ  പാരമ്പര്യത്തിന്  എതിര്: ഹൈബി ഈഡൻ എംപി
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഇഐഎ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്ന് ഹൈബി ഈഡന്‍ എംപി. അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല പരിസ്ഥിതി സംരക്ഷണ പാരബര്യത്തെ ലജ്ജിപ്പിക്കുന്നതാണെന്നും, പ്രകൃതിയെയും മനുഷ്യനെയും വളരെ ഗുരുതരമായി ബാദ്ധിക്കാവുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലെ 377-ാം ചട്ടപ്രകാരം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷനില്‍ വിഭാവനം ചെയ്ത പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ അടിസ്ഥാന കാര്യങള്‍ക്ക് പോലും വിരുദ്ധമാണെന്നും, മുന്‍കൂര്‍ പരിസ്ഥിതികാനുമതി , പൊതു ഹിയറിങ്, പൊതു തെളിവെടുപ്പ്, തുടങ്ങിയവയെല്ലാം ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. 2009 ന് ശേഷം മന്ത്രാലയം 11 വിദഗ്ദ്ധ സമിതികളെ നിയോഗിക്കുകയും ശുപാര്‍ശകള്‍ തേടുകയും ചെയ്തു. ഇഐഎ പ്രക്രിയയുടെ ശക്തിപ്പെടുത്തലിനും മെച്ചപ്പെടുത്തലിനുമായിട്ടായിരുന്നു എന്നും പുതിയ ഡ്രാഫ്റ്റ് മിക്ക ശുപാര്‍ശകള്‍ക്കും വിപരീതമായിട്ടാണ് വന്നിട്ടുള്ളതെന്നും എംപി പറഞ്ഞു. കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതും മനുഷ്യരാഷിയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും എംപി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it