Latest News

സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഎന്‍യു എമിരിറ്റസ് പ്രഫസര്‍ അമിത് ബാദുരി രാജിവച്ചു

സര്‍വകലാശാലയെ മൊത്തത്തിലും വൈസ് ചാന്‍സ് ലറെ പ്രത്യേകിച്ചും കുറ്റപ്പെടുത്തുന്ന കത്തില്‍ 1973 മുതല്‍ തുടങ്ങിയ തന്റെ ജെഎന്‍യു ബന്ധത്തില്‍ ഇത്രത്തോളം മോശപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം എഴുതുന്നു.

സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഎന്‍യു എമിരിറ്റസ്  പ്രഫസര്‍ അമിത് ബാദുരി രാജിവച്ചു
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ എമിരിറ്റസ് പ്രഫസറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമിത് ബുദുരി രാജിവച്ചു. വൈസ് ചാന്‍സ്‌ലര്‍ എം ജഗദീഷ് കുമാര്‍ വിദ്യാര്‍ത്ഥി സമരം നേരിട്ട രീതിയോടും കാമ്പസിലെഅക്കാദമിമ അന്തരീക്ഷം നശിപ്പിച്ചതിനോടുമുള്ള പ്രതിഷേധ സൂചകമായാണ് രാജി.

രാജിവച്ചതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് സര്‍വകലാശാലയ്ക്ക് അദ്ദേഹം കത്തയച്ചിട്ടുണ്ട്. സര്‍വകലാശാലയെ മൊത്തത്തിലും വൈസ് ചാന്‍സ് ലറെ പ്രത്യേകിച്ചും കുറ്റപ്പെടുത്തുന്ന കത്തില്‍ 1973 മുതല്‍ തുടങ്ങിയ തന്റെ ജെഎന്‍യു ബന്ധത്തില്‍ ഇത്രത്തോളം മോശപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം എഴുതുന്നു.

ഇത് ഏറെ വേദനാ ജനകമാണ്.വിസമ്മതങ്ങളെ കഴുത്തുഞെരിക്കുന്നതിനുള്ള ഗൂഢപദ്ധതികള്‍ സര്‍വകലാശാലയില്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ അതിനോടെല്ലാം ഒരു പ്രതിഷേധവുമില്ലാതെ നിശ്ശബ്ദനായി ഇവിടെ തുടരുന്നത് സംബന്ധിച്ചിടത്തോളം വളരെ അപമാനകരമാണ്- തന്റെ രാജിക്കത്തില്‍ അദ്ദേഹം എഴുതി.

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഒരു അക്കാദമിക്കെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും നിങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി വെറുപ്പുളവാക്കുന്നതുമാണ്. അത് സര്‍വകലാശാലയെ ബൗദ്ധിക കേന്ദ്രമെന്ന നിലയിലും നശിപ്പിക്കും. ഒരു അധ്യാപകനെന്ന നിലയില്‍ 1973 ല്‍ ജെഎന്‍യുവില്‍ എത്തിയ തനിക്ക് ഇപ്പോഴത്തെ സര്‍വകലാശാല അന്തരീക്ഷം വളരെ ഇടുങ്ങിയതും സംവാദരഹിതമായുമാണ് തോന്നുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ ഇടുങ്ങിയ ലോകവീക്ഷണം വച്ചുപുലര്‍ത്തുന്ന വൈസ് ചാന്‍സ്‌ലറുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.

തനിക്ക് സര്‍വകലാശാല അനുവദിച്ച ബഹുമതിയായ എമിരിറ്റസ് പ്രഫസര്‍ സ്ഥാനം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം എഴുതി.

Next Story

RELATED STORIES

Share it