Latest News

ഇറാനില്‍ ശക്തമായ ഭൂചലനം;മൂന്ന് മരണം,നിരവധി പേര്‍ക്ക് പരിക്ക്

ഭൂകമ്പത്തിന്റെ പ്രകമ്പനം ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു

ഇറാനില്‍ ശക്തമായ ഭൂചലനം;മൂന്ന് മരണം,നിരവധി പേര്‍ക്ക് പരിക്ക്
X

തെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.മൂന്നുപേര്‍ മരിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.ഭൂകമ്പത്തിന്റെ പ്രകമ്പനം ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു.

തെക്കന്‍ ഇറാനില്‍ ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം. 3.24ഓടെ മറ്റൊരു ഭൂചലനം കൂടി അനുഭവപ്പെട്ടു.ഭൂചലനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നാശനഷ്ടം റിപോര്‍ട്ട് ചെയ്തിട്ടില്ല.സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.



Next Story

RELATED STORIES

Share it