Latest News

ഇ-വേസ്റ്റ് സംസ്‌കരണ കാംപയിന്‍

ഇ-വേസ്റ്റ് സംസ്‌കരണ കാംപയിന്‍
X

തിരുവനന്തപുരം: ഇ-മാലിന്യങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിന് വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള റിവേഴ്‌സ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പിന്റെ ക്ലീന്‍ റ്റു ഗ്രീന്‍ പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ആറിടങ്ങളിലായി സെമിനാര്‍ സംഘടിപ്പിച്ചു. അയിരൂപ്പറ ജിഎച്ച്എസ്എസ്, ചെമ്പഴന്തി ശ്രീനാരായണ എച്ച്എസ്എസ്, പോത്തന്‍കോട് സണ്‍പ്ലാസ, ബ്രിഗേഡ് പോയിന്റ്‌സ് സ്‌കില്‍സ്, ഫൊര്‍വണ്‍ സെക്യൂരിറ്റി, പോത്തന്‍കോട് എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ലോകത്തെ നാലാമത്തെ ഏറ്റവും കൂടുതല്‍ ഇവേസ്റ്റുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 2 മില്യണ്‍ ടണ്ണാണ് ഇവേസ്റ്റ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 0.036 ശതമാനം മാത്രമാണു ശരിയായ വിധം സംസ്‌കരിക്കപ്പെടുന്നത്.

2020 മേയില്‍ ആരംഭിച്ച ക്ലീന്‍ റ്റു ഗ്രീന്‍ കാംപയിന്റെ ഭാഗമായി 276 പ്രവര്‍ത്തനങ്ങള്‍ 29 നഗരങ്ങളിലായി സംഘടിപ്പിച്ചു. ഇവേസ്റ്റ് കൃത്യമായി സംസ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തികളെയും വിദഗ്ധരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായി ആര്‍എല്‍ജി ഇന്ത്യ എംഡി രാധിക കാലിയ പറഞ്ഞു.

Next Story

RELATED STORIES

Share it