ദുബയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു

പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും മോശപ്പെട്ട സേവനങ്ങളും നല്‍കുന്ന ദുബയ് സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു.

ദുബയ്: പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും മോശപ്പെട്ട സേവനങ്ങളും നല്‍കുന്ന ദുബയ് സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു. ദുബയ് എലക്ട്രിസിറ്റി ആന്റ് വാട്ടര്‍ (ദീവ) ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ആണ്. മൂന്നാം സ്ഥാനത്ത് ദുബയ് ഹെല്‍ത്ത് അഥോറിറ്റി(ഡിഎച്ച്എ) ആണ്. ദുബയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് കിട്ടുന്ന സേവനങ്ങളുടെയും സംതൃപ്തിയുടെയും അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ഈ മൂന്ന് സര്‍ക്കാര്‍ വകുപ്പുകളെയും ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു.

ദുബയ് കസ്റ്റംസ്, ദുബയ് കള്‍ച്ചര്‍, ദുബയ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, പബ്ലിക് പ്രോസിക്യൂഷന്‍ എന്നീ വകുപ്പുകളാണ് ദുബയിലെ ഏറ്റവും മോശപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ദീവയിലെ 90.1 ശതമാനം ഉപഭോക്താക്കളും സന്തോഷകരമായിട്ടാണ് സേവനം ലഭിച്ചതെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ആര്‍ടിഎ 89.3 ശതമാനവും ഡിഎച്ച്എ 88.6 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top