Latest News

അലി ഖാന്‍ മഹ്മൂദാബാദിയുടെ അറസ്റ്റ് അപലപനീയം: ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്

അലി ഖാന്‍ മഹ്മൂദാബാദിയുടെ അറസ്റ്റ് അപലപനീയം: ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്
X

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അശോക യൂണിവേഴ്‌സിറ്റി പ്രഫസറെ അറസ്റ്റു ചെയ്തത് അപലപനീയമെന്ന് ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് കുറ്റമാക്കുന്നതിനും അക്കാദമിക് സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനുമുള്ള നിയമ വ്യവസ്ഥകളുടെ നഗ്‌നമായ ദുരുപയോഗത്തെയാണ് ഈ നടപടി പ്രതിനിധീകരിക്കുന്നതെന്ന് ഡിടിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. വിമര്‍ശനങ്ങളെ രാജ്യദ്രോഹവുമായി ബന്ധിപ്പിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ല. ബിജെപി നേതാവിന്റെ പരാതിയിലെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരുതുന്നത്. ഭരണകക്ഷിയുടെ വാദങ്ങളെ വെല്ലുവിളിക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണിത്. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാരിലെ വനിതാ കമീഷന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അപലപനീയമാണെന്ന് പ്രസ്താവന പറയുന്നു.

Next Story

RELATED STORIES

Share it