Latest News

അച്ചന്‍കോവിലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

കോന്നി ടൗണിലെ ബെസ്റ്റ് ബേക്കറി ഉടമയായ കുമ്മണ്ണൂര്‍ താന്നിമൂട്ടില്‍ അഷ്‌റഫ്(56)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മുന്നോടെയാണ് അപകടം.

അച്ചന്‍കോവിലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു
X

കോന്നി: അച്ചന്‍കോവിലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. കോന്നി ടൗണിലെ ബെസ്റ്റ് ബേക്കറി ഉടമയായ കുമ്മണ്ണൂര്‍ താന്നിമൂട്ടില്‍ അഷ്‌റഫ്(56)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മുന്നോടെയാണ് അപകടം. പിതാവ് അബ്ദുല്‍ കാസിം, സഹോദരന്‍ നൗഷാദ് എന്നിവര്‍ക്കൊപ്പം അച്ചന്‍കോവിലാറ്റിലെ കല്ലറക്കടവില്‍ മീന്‍ പിടിക്കുന്നതിനിടെയായിരുന്നു അപകടം.

കാലില്‍ വല കുടുങ്ങി വെള്ളത്തില്‍ വീണ് ഒഴക്കില്‍പ്പെട്ടതോടെ നീന്തി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ചുഴിയില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ വൈകീട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുമ്മണ്ണൂര്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഷാഹിദ. മക്കള്‍: അജാസ്, അന്‍വര്‍, അന്‍സില്‍.


Next Story

RELATED STORIES

Share it