Latest News

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; 32 ഡ്രോണുകൾ തകർത്തതായി റഷ്യ

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; 32 ഡ്രോണുകൾ തകർത്തതായി റഷ്യ
X

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടന്നു. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ തകർത്തതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ സംഘത്തെക്കുറിച്ചുള്ള വിവരം ഇതുവരെ വ്യക്തമായിട്ടില്ല.

സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മോസ്കോയ്ക്ക് പുറമെ ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളും പ്രവർത്തനം നിർത്തിവച്ചു.റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗ് വിമാനത്താവളത്തിൽ നിരവധി വിമാനങ്ങളുടെ സർവീസുകൾ വൈകിയതായി അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it