Latest News

ഡ്രോണ്‍ ആക്രമണം; അമേരിക്കന്‍, ഇസ്രായേല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനം

ഡ്രോണ്‍ ആക്രമണം; അമേരിക്കന്‍, ഇസ്രായേല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനം
X

ന്യൂഡല്‍ഹി: ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്കയുടെയും ഇസ്രായേലിനെയും സാങ്കേതികവിദ്യ ഉപയോഗിാന്‍ തീരുമാനം. ഉപഗ്രഹ സഹായത്തോടെ ഡ്രോണുകളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും ഗതിമാറ്റി നിയന്ത്രിക്കാന്‍ ആവുകയും ചെയ്യുന്ന സംവിധാനമാണ് ഉപയോഗിക്കുക. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളുമായി അടിയന്തരമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.


ജമ്മുകശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it