Latest News

കോഴിക്കോട്ട് കുടിവെള്ള പൈപ്പ് പൊട്ടി: വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട് മലാപ്പറമ്പിലാണ് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയത്

കോഴിക്കോട്ട് കുടിവെള്ള പൈപ്പ് പൊട്ടി: വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി, പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും
X

കോഴിക്കോട്: മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഫ്‌ലോറിക്കന്‍ റോഡിലാണ് സംഭവം. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. റോഡില്‍ വലിയ രീതിയില്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. തുടര്‍ന്ന് റോഡ് അടച്ചിട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മലാപ്പറമ്പ് ഔട്‌ലെറ്റ് വാള്‍വ് പൂട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. ജലവിതരണം പുനസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പിന്നാലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it