Latest News

ഡോ. മുഹമ്മദ് അബ്ദുൽ സലീം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയുടെ പുതിയ ചെയര്‍മാന്‍

ഡോ. മുഹമ്മദ് അബ്ദുൽ സലീം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയുടെ പുതിയ ചെയര്‍മാന്‍
X

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയുടെ (ഐ ഐ എസ് ജെ) പുതിയ ചെയര്‍മാനായി ഡോ. മുഹമ്മദ് അബ്ദുൽ സലീമിനെ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി നിയമിച്ചു. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജനായ ഡോ. അബ്ദുൽ സലീം സലീം മുമ്പ് ഐഐഎസ്ജെയുടെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സബ്കമ്മിറ്റികളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തിയാണ്. ഡോ. പ്രിന്‍സ് മുഫ്തി സിയ, ഡോ. ഷഫീ, ഡോ. സുബൈര്‍, ഡോ. ഹേമലത, ഡോ. ഫര്‍ഹീന്‍ താഹ, ഡോ. നുസ്രത്ത് എന്നിവർ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളാണ്. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയുടെ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്മാര്‍ക്കൊപ്പം, ഡോ. സലീമിനും മാനേജ്‌മെന്റ് ടീമിനും ആശംസകള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it