Latest News

ഡോ. റഈസ് റഷീദിന്റെ കേസ്; നിയമസഹായവുമായി ജംഇയത്ത് ഉലമാ എ ഹിന്ദ്

ഡോ. റഈസ് റഷീദിന്റെ കേസ്; നിയമസഹായവുമായി ജംഇയത്ത് ഉലമാ എ ഹിന്ദ്
X
ന്യൂഡല്‍ഹി: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കേരളീയനായ ഡോ. റഈസ് റഷീദിന്റെ കേസ് ജംഇയത്ത് ഉലമാ എ ഹിന്ദ് ഏറ്റെടുത്തു. റഈസിനു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചതായി ജംഇയത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മദനി അറിയിച്ചു.


അന്വേഷണ ഏജന്‍സികള്‍ യാതൊരു തെളിവുമില്ലാതെ മത വര്‍ഗ്ഗീയതയുടെ പേരില്‍ മാത്രമാണ് ഇല്ലാത്ത കേസുകളില്‍ കുരുക്കി ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുന്നത്. വ്യാജ ഭീകരവാദ ആരോപണം ഉന്നയിച്ച് തടവിലാക്കപ്പെടുന്നവര്‍ മോചിപ്പിക്കപ്പെടുന്നത് വരെ ജംഇയത്ത് ഉലമാ എ ഹിന്ദ് നിയമ പോരാട്ടങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it