Latest News

''ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടി''; അധികൃതരുടെ ലക്ഷ്യം വേറെയാണെന്ന് ഡോ.ഹാരിസ്

ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടി; അധികൃതരുടെ ലക്ഷ്യം വേറെയാണെന്ന് ഡോ.ഹാരിസ്
X

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂര്‍വം ശ്രമം നടക്കുകയാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.സി എച്ച് ഹാരിസ്. തന്റെ ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടിയ അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാലാം തീയതി അവധിയില്‍ പ്രവേശിച്ച താന്‍ നാളെ ജോലിയില്‍ തിരികെയെത്തും. കാണാതായെന്നു പ്രചരിപ്പിച്ച മോര്‍സിലോസ്‌കോപ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഓഫിസിന്റെ താക്കോല്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ജോണി തോമസ് ജോണിനെ ഏല്‍പിച്ചിരുന്നു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ ആവശ്യപ്പെട്ടാല്‍ താക്കോല്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ ഡോ.പി കെ ജബ്ബാര്‍ മുറി തുറന്ന് മെഷീനുകള്‍ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കല്‍ ജീവനക്കാര്‍, ബയോമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവര്‍ അവിടെപ്പോയി മുറി തുറക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും അകത്തു കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ട് ഉപയോഗിച്ചാണു മുറി പുട്ടിയത്. എന്തിനാണ് ഇതു ചെയ്തതെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it