Latest News

സയന്റിസ്റ്റ് ഇന്റര്‍വ്യൂവില്‍ കന്‍മനം സ്വദേശി ഡോ: എ കെ നബീലിന് ഒന്നാം റാങ്ക്

സയന്റിസ്റ്റ് ഇന്റര്‍വ്യൂവില്‍ കന്‍മനം സ്വദേശി ഡോ: എ കെ നബീലിന് ഒന്നാം റാങ്ക്
X

കല്‍പകഞ്ചേരി: ഡല്‍ഹി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ (ഐ സി എം ആര്‍), റിസേര്‍ച്ച് സയന്റിസ്റ്റ് ഇന്റര്‍വ്യൂവില്‍ കന്‍മനം സ്വദേശി ഡോ. എ കെ നബീലിന്ഒന്നാം റാങ്ക്. ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ രൂപവത്കരണത്തിനും ഏകോപനത്തിനും ഉന്നമനത്തിനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ്.

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും ബി ഡി എസ്സ് പൂര്‍ത്തിയാക്കുകയും ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് ഓറല്‍ മെഡിസിനില്‍ എം ഡി എസ് കരസ്ഥമാക്കുകയും ചെയ്ത ഡോ. നബീല്‍ നിലവില്‍ തൃശൂര്‍ മിലിറ്ററി ഹോസ്പിറ്റലില്‍ ഡെന്റല്‍ സര്‍ജനാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ വളണ്ടിയര്‍ കൂടിയാണ്.

കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പലായിരുന്ന കന്‍മനം ആയപ്പള്ളി കല്ലുവളപ്പില്‍ ഡോ. എ കെ അബ്ദുല്‍ ഹമീദിന്റെയും കടവത്തൂര്‍ വെസ്റ്റ് യു.പി സ്‌കൂള്‍ അറബിക് അധ്യാപക ചേന്നര പാലക്കവളപ്പില്‍ കാഞ്ഞിരംകാട്ട് പി കെ സുബൈദയുടെയും മകനാണ്. പരപ്പനങ്ങാടി പുളിക്കലകത്ത് ഡോ. നസ്മയാണ് ഭാര്യ.

സഹോദരങ്ങള്‍: നസീല്‍ (എഞ്ചിനീയര്‍, അബുദാബി), നദീര്‍ കടവത്തൂര്‍ (സബ് എഡിറ്റര്‍, കവാടം വെബ്‌സൈറ്റ്), തന്‍സീം (എം എ അറബിക്. ഫാറൂഖ് കോളേജ്), നാഫിദ് (സി എ).

Next Story

RELATED STORIES

Share it