Latest News

മസ്ജിദുല്‍ അഖ്‌സയക്ക് സമീപത്തെ ഖബര്‍സ്ഥാനില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍

മസ്ജിദുല്‍ അഖ്‌സയക്ക് സമീപത്തെ ഖബര്‍സ്ഥാനില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍
X

അധിനിവേശ ജെറുസലേം: മസ്ജിദുല്‍ അഖ്‌സയ്ക്ക് സമീപത്തെ ബാബ് അല്‍ റഹ്മ ഖബര്‍സ്ഥാനില്‍ ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി. ഇസ്രായേലി പോലിസ് അകമ്പടിയോടെ എത്തിയ സംഘം ഖബര്‍സ്ഥാനില്‍ കറങ്ങി നടക്കുകയും നൃത്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ചില ഖബറുകള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ആഴ്ച്ച ഖബര്‍സ്ഥാനില്‍ കയറിയ മറ്റൊരു ജൂതസംഘം മീസാന്‍ കല്ലുകള്‍ പറിച്ചെറിഞ്ഞിരുന്നു. ഇസ്രായേലിന്റെ അധിനിവേശത്തിന് കീഴിലുള്ള ഖബര്‍സ്ഥാന്റെ ഒരു ഭാഗം അവര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. അവിടെ ഒരു ജൂത പാര്‍ക്കും കേബിള്‍ കാര്‍ പ്രൊജക്ടുമാണ് ലക്ഷ്യം.

Next Story

RELATED STORIES

Share it