Latest News

യുപി എക്‌സ്പ്രസ്‌വേയില്‍ ഡബിള്‍ഡക്കര്‍ ബസ്സുകൾ കൂട്ടിയിടിച്ചു; 8 മരണം

യുപി എക്‌സ്പ്രസ്‌വേയില്‍ ഡബിള്‍ഡക്കര്‍ ബസ്സുകൾ  കൂട്ടിയിടിച്ചു; 8 മരണം
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ഡബിള്‍ ഡക്കര്‍ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ലഖ്‌നൗവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ബരാബങ്കി ജില്ലയിലാണ് അപകടമുണ്ടായത്. ബീഹാറില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്.

ലോനി കത്ര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നരേന്ദ്രപൂര്‍ മദ്രഹ ഗ്രാമത്തിന് സമീപമാണ് അപകടം നടന്ന സ്ഥലം. ബിഹാറിലെ സിതാമര്‍ഹിയില്‍ നിന്നും സുപോളില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പെട്ട രണ്ട് വാഹനങ്ങളും. പോലിസും റെസ്‌ക്യൂ ടീമും സ്ഥലത്തുണ്ട്.

പരിക്കേറ്റവരെ സിഎച്ച്‌സി ഹൈദര്‍ഗഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it